'കുടിശിക പിരിക്കാന്‍ ധനമന്ത്രിക്ക് കഴിയില്ലെങ്കില്‍ ഋഷിരാജ് സിംഗിനെ ഏല്‍പിക്കണം'

ധനമന്ത്രി , ഋഷിരാജ് സിംഗ് , സിപിഎം , കോടിയേരി ബാലകൃഷ്ണന്‍
കോഴിക്കോട്| jibin| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (15:04 IST)
സംസ്ഥാനത്ത് മുപ്പതിനായിരം കോടി രൂപ നികുതി കുടിശികയായി പിരിച്ചെടുക്കാന്‍ ഉണ്ടെന്നും. ധനമന്ത്രിക്ക് കുടിശിക പിരിക്കാന്‍ കഴിയില്ലെങ്കില്‍ ആ ചുമതല ഋഷിരാജ് സിംഗിനെ ഏല്‍പ്പിക്കണമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന കുടിവെള്ളത്തിന്റെ അറുപത് ശതമാനം നികുതി പിന്‍വലിക്കണമെന്നും. നികുതി അടക്കാത്തവരുടെ കുടിവെള്ള കണക്ഷനുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഛേദിച്ചാല്‍ അവര്‍ക്ക് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കണക്ഷന്‍ നല്‍കുമെന്നും കൊടിയേരി വ്യക്തമാക്കി.

വന്‍ തുക നികുതിയിനത്തില്‍ കുടിശികയായി പിരിച്ചെടുക്കാന്‍ കഴിയാതെ ഉണ്ട്. എന്നാല്‍ എല്ലാ നികുതികളും അടക്കാതിരിക്കുന്നത് പ്രായോഗികമല്ല. അതിനാല്‍ ഏതൊക്കെ നികുതികളാണ് ബഹിഷ്ക്കരിക്കേണ്ടതെന്ന് ഒക്ടോബര്‍ 30ന് ചേരുന്ന എല്‍ഡിഎഫ് യോഗം തീരുമാനമെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :