സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കണം,ആവശ്യവുമായി കെ സുരേന്ദ്രൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഏപ്രില്‍ 2024 (14:50 IST)
സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റും വയനാട് ബിജെപി സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ.വൈദേശികമായ ആധിപത്യത്തിൻ്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേരുവന്നതെന്നും എന്നാൽ യഥാർഥ പേര് ഗണപതിവട്ടമാണെന്നും പറയുന്നു. 1984ൽ ഈ വിഷയം പ്രമോദ് മഹാജൻ ഉന്നയിച്ചതാണെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ട് ഗൗരവമേറിയതാണെന്നും സുരേന്ദ്രൻ പറഞ്ഞു.ബിജെപി- ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിർമാണം നടന്നത്. സ്ഫോടനത്തിൽ തിരെഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആറ്റിങ്ങലിലെ സ്ഥാനാർഥിയായ വി മുരളീധരൻ്റെ വാഹനം തടഞ്ഞതിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതികളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :