WEBDUNIA|
Last Modified വെള്ളി, 5 ഏപ്രില്‍ 2024 (20:32 IST)
ലോകസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ നാളെ സംസ്ഥാനത്തെത്തും. കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി റോഡ് ഷോയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ പങ്കെടുക്കുമെന്ന് ബിജെപി അധ്യക്ഷനായ കെ സുരേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് എം ടി രമേശിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ ജെപി നഡ്ഡ കോഴിക്കോടെത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ വയനാട്ടിലെത്തി. ഇനി ആരുവരുമെന്നതിന് 2 ദിവസത്തെ സാവകാശം വേണമെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. ഇന്ന് തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാകും പ്രചാരണത്തിന്റെ ഭാഗമാവുക.
വയനാട്ടിലും സംസ്ഥാനത്തെ മറ്റൊരു മണ്ഡലത്തിലുമാകും നരേന്ദ്രമോദി സംസ്ഥാനത്ത് പ്രചാരണത്തിനെത്തുക. സന്ദര്‍ശനതീയ്യതി എനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ പ്രധാനമന്ത്രിയുടെ വരവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ആനി രാജയാണ് മണ്ഡലത്തിലെ മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥി. ഇവരെ കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ തുടങ്ങിയവരും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തും.