ജീവിതത്തില്‍ ആദ്യമായി കഞ്ഞി കുടിക്കുന്നതു പോലെ; സുരേഷ് ഗോപിയെ കണക്കിനു പരിഹസിച്ച് ഗണേഷ് കുമാര്‍ (വീഡിയോ)

തിരുവനന്തപുരത്തും കൊല്ലത്തും മാതാവ് ഇല്ലാഞ്ഞിട്ടാണോ സുരേഷ് ഗോപി കിരീടവുമായി തൃശൂരിലേക്ക് പോയതെന്നും ഗണേഷ് ചോദിച്ചു

Ganesh Kumar and Suresh Gopi
രേണുക വേണു| Last Modified ബുധന്‍, 10 ഏപ്രില്‍ 2024 (08:44 IST)
Ganesh Kumar and Suresh Gopi

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിയെ ട്രോളി ഇടത് എംഎല്‍എ ഗണേഷ് കുമാര്‍. തൃശൂരിലെ മുസ്ലിം പള്ളിയില്‍ സുരേഷ് ഗോപി നോമ്പ് തുറയ്ക്ക് പോയിരുന്നു. പള്ളിയില്‍ നിന്ന് സുരേഷ് ഗോപി നോമ്പ് കഞ്ഞി കുടിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ഗണേഷിന്റെ പരിഹാസം. തിരുവനന്തപുരത്തും കൊല്ലത്തും മാതാവ് ഇല്ലാഞ്ഞിട്ടാണോ സുരേഷ് ഗോപി കിരീടവുമായി തൃശൂരിലേക്ക് പോയതെന്നും ഗണേഷ് ചോദിച്ചു.




' സുരേഷ് ഗോപി പള്ളിക്കകത്ത് കയറി നിസ്‌കരിക്കുമോ എന്ന് ഞാന്‍ പേടിച്ചു ! പുള്ളിയുടെ അഭിനയം ഭയങ്കരമാണ്. നോമ്പ് കഞ്ഞി ജീവിതത്തില്‍ ആദ്യമായിട്ടു കാണുന്ന പോലെ തള്ളവിരലിട്ട് നക്കി തിന്നുന്നുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാര് പണ്ട് ചെയ്ത പോലത്തെ കാര്യങ്ങളല്ലേ ഇപ്പോള്‍ നടക്കുന്നത്. നോമ്പ് കഞ്ഞിയൊക്കെ വീണ്ടും ചോദിച്ചാല്‍ കിട്ടത്തില്ലേ? ഇതിപ്പോ പകല് മുഴുവന്‍ ഉണ്ടു കുടിച്ചു കിടന്നിട്ട് വൈകീട്ട് നോമ്പ് കഞ്ഞി കിട്ടിയപ്പോള്‍ ജീവിതത്തില്‍ കഞ്ഞി കാണാത്തതു പോലെ തള്ളവിരലും നക്കിയേച്ചും വരുന്നു. ഇതൊക്കെ നാടകമല്ലേ,' ഗണേഷ് കുമാര്‍ പരിഹസിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :