സംസ്ഥാനത്ത് ‘ഭീമന്‍’ മഴ വരുന്നു - കാറ്റിനും ഉരുള്‍പൊട്ടലിനും സാധ്യത

തിരുവനന്തപുരം, വെള്ളി, 25 മെയ് 2018 (18:44 IST)

Widgets Magazine
heavy rail , rain , kerala , കേന്ദ്ര കാലാവസ്ഥാ , പൊലീസ് , ഉരുള്‍പൊട്ടല്‍ , മഴ , കന്യാകുമാരി , മത്സ്യത്തൊഴിലാളി

സംസ്ഥാനത്ത് നാളെ മുതല്‍ കാറ്റിനൊപ്പം അതിശക്തമായ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്‌ച മാത്രം 12 മുതൽ 20 സെമീ വരെ മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 28വരെ മഴ തുടരും.

25മുതല്‍ 28വരെ 21 സെമീവരെ മഴ കേരളത്തിൽ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന്  ഉരുള്‍പൊട്ടല്‍ സാധ്യതായും നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു. വളരെ അപൂർവമായി മാത്രമേ ഇത്തരം മുന്നറിയിപ്പ് നൽകാറുള്ളൂ എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും അഗ്നിശമന സേനാ വിഭാഗങ്ങള്‍ക്കും ജില്ലാ കളക്‍ടര്‍മാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 30 വരെ കടലിൽ പോകരുതെന്നും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്ക് രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ പോകരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

മേയ് 29വരെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാൻ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിർദേശമുണ്ട്.

കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷ ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ഉയർന്നതലത്തിൽ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷചുഴി. ഈ അന്തരീക്ഷ ചുഴികളുടെ സ്വാധീനമാണ് കേരളത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ കാരണം. ഇതോടെ കേരളത്തിൽ കാലവർഷം പെട്ടെന്ന് വ്യാപിച്ചേക്കുമെന്ന് വ്യക്തമായി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അവിഹിത ബന്ധമെന്ന് സംശയം; യുവതി ഭർത്താവിന്‍റെയും കാമുകിയുടേയും കൈ തിളച്ച എണ്ണയിൽ മുക്കി - 17കാരി ഗുരുതരാവസ്ഥയില്‍

ഭർത്താവുമായി ബന്ധമില്ലെന്ന് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയല്‍വാസിയായ കൗമാരക്കാരിയുടെ ...

news

അട്ടപ്പാടിയിൽ ആദിവാസി ബാലിക പീഡനത്തിനിരയായ സംഭവം; കോടതിയിൽ ഹാജറാക്കുന്നതിനിടെ പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു

അട്ടപ്പാടിയിൽ പന്ത്രണ്ട് വയസുകാരിയായ ആദിവാസി പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ ...

news

സാമ്പിളുകള്‍ നെഗറ്റീവ്; നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനാഫലം - റിപ്പോര്‍ട്ട് പുറത്ത്

കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ ഉറവിടം വവ്വാലല്ലെന്ന് കണ്ടെത്തി. ഭോപ്പാലിലെ നാഷണല്‍ ...

news

നിപ്പാ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രി; പുതുതായി നിപ്പാ സ്ഥിരീകരിച്ചത് 3 പേർക്ക് മാത്രം

അശങ്കപ്പെട്ടതുപോലെ നിപ്പാ വൈറസ് പടരുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സ്ഥിതിഗതികൾ ...

Widgets Magazine