കോഹ്‌ലിയും ധോണിയുമല്ല; പ്രിയപ്പെട്ട ഇന്ത്യന്‍ താരം ആരെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ബാംഗ്ലൂര്‍, വ്യാഴം, 24 മെയ് 2018 (18:36 IST)

Widgets Magazine
  virat kohli , ab de villiers , cricket , team india , ms dhoni , Suresh raina , വിരാട് കോഹ്‌ലി , എബി ഡിവില്ലിയേഴ്‌സ് , ഡിവില്ലിയേഴ്‌സ് , വീരേന്ദര്‍ സെവാഗ് , ജോണ്ടി റോഡ്‌സ്

ക്രിക്കറ്റ് ആരാധകരെ മുഴുവന്‍ നിരാശയിലാഴ്‌ത്തുന്നതായിരുന്നു എബി ഡിവില്ലിയേഴ്സിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഈ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെയാണ് കൂടുതലായും വേദനിപ്പിച്ചത്. ഗ്രൌണ്ടില്‍ ബാറ്റ് കൊണ്ട് അത്ഭുതം തീര്‍ക്കുന്ന ഈ മനുഷ്യനെ അത്രമാത്രം ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട് ഇന്ത്യന്‍ ആരാധകര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള അടുപ്പവും ആത്മബന്ധവും എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമാണ്. എന്നാല്‍ ഏറ്റവും ഇഷ്‌ടപ്പെട്ട ഇന്ത്യന്‍ താരം ആരാണെന്ന ചോദ്യത്തിന് എബി ഡിയില്‍ നിന്നുമുണ്ടായത് അപ്രതീക്ഷിത മറുപടിയാണ്.

വിക്രം സതായെയുടെ വാട്ട് ദ് ഡക്ക് ടോക് ഷോയിലാണ് തന്റെ ഇഷ്‌ട ഇന്ത്യന്‍ താരം ആരാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. വീരേന്ദര്‍ സെവാഗാണ് തന്റെ ഇഷ്‌ട കളിക്കാരന്‍ എന്നാണ് പ്രോഗ്രാമില്‍ എബി ഡി വ്യക്തമാക്കിയത്.

സെവാഗിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് അദ്ദേഹത്തിലേക്ക് തന്നെ ആ‍കര്‍ഷിച്ചതെന്നാണ് ഡിവില്ലിയേഴ്സ് വ്യക്തമാക്കിയത്. ഷോയില്‍ അദ്ദേഹത്തിനൊപ്പം മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സും പങ്കെടുത്തു. സുരേഷ് റെയ്‌നയാണ് ജോണ്ടിയുടെ പ്രിയപ്പെട്ട ഇന്ത്യന്‍ താരം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന്; ബാംഗ്ലൂര്‍ എട്ടുനിലയില്‍ പൊട്ടിയതിന് മാപ്പിരന്ന് കോഹ്‌ലി

ഐ പി എല്‍ പതിനൊന്നാം സീസണിലെ വാന്‍ പരാജയത്തിന് ആരാധകരോട് ക്ഷമ ചോദിച്ച് ബംഗ്ലൂര്‍ റോയല്‍ ...

news

കോഹ്‌ലിക്ക് പരിക്ക്; വാര്‍ത്ത സ്ഥിരീകരിച്ച് ബിസിസിഐ - താരം ഇംഗ്ലണ്ടിലേക്ക് പറന്നേക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. ഇതു ...

news

ഇതൊക്കെ എന്ത്? കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്തതായി പ്രധാന നരേന്ദ്ര ...

Widgets Magazine