കൊല്ലം|
Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (20:32 IST)
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ അഞ്ച് വര്‍ഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയും വിധിച്ചു. ഏരൂര്‍ പത്തടിയില്‍ വേങ്ങവിള പുത്തന്‍ വീട്ടില്‍ റഹീം എന്ന സലിം (50) നെതിരെയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എസ്.ശാന്തകുമാരി ശിക്ഷ വിധിച്ചത്.
അഞ്ചല്‍ സ്വദേശിയായ പതിനാറുകാരനായ വിദ്യാര്‍ത്ഥി ട്യൂട്ടോറിയലില്‍ പോകുന്നതിനായി അഞ്ചല്‍ ആര്‍.ഒ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പതിവായി കാണാറുള്ള പരിചയം മുതലെടുത്ത് റഹീം കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ വച്ച് മദ്യപിച്ച്
മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
അടുത്ത ദിവസം രാവിലെ ബോധം വന്നപ്പോഴാണ് കുട്ടി തനിക്കു പറ്റിയ പീഡനം മനസ്സിലാക്കിയത്. ഈ വിഷമത്തില്‍ കൊട്ടിയത്തെത്തി. കടത്തിണ്ണയില്‍ കണ്ട കുട്ടിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എങ്കിലും രണ്ട് മാസങ്ങള്‍ കഴിഞ്ഞ് മാതാവിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നതും പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതും.