മുലായം സിംഗിനെതിരെ പരാതി നല്‍കിയ ഐ ജിയ്‌ക്കെതിരെ പീഡനക്കേസ്

ലഖ്‌നൗ| Last Modified തിങ്കള്‍, 13 ജൂലൈ 2015 (16:04 IST)
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്
യാദവിനെതിരെ പരാതി നല്‍കിയ ഐ ജി അമിതാബ് താക്കൂറിനെ പ്രതിയാക്കി ലഖ്‌നൗ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഗാസിയാബാദ് സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് ഐജിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കേസിന് പിന്നില്‍ മുലായം സിംഗാണെന്ന് അമിതാബ് താക്കൂര്‍ ആരോപിച്ചു.
മുലായം സിംഗ് യാദവ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് സിവില്‍ ഡിഫന്‍സ് ഐജിയായ അമിതാബ് താക്കൂര്‍ ഐപിഎസ് നേരത്തെ പരാതി നല്‍കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :