ബസില്‍ പീഡനശ്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

കുന്നംകുളം| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (20:06 IST)
ഓടുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റില്‍ പതിനെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പര്‍ ഫാസ്റ്റിലെ കണ്ടക്ടര്‍ തിരുവനന്തപുരം കാഞ്ഞിരം‍കുളം
ചെമ്പകവില്ല തെക്കേരി വീട്ടില്‍ സുനില്‍ കുമാര്‍ എന്ന 38 കാരനാണു കുന്നം‍കുളം പൊലീസിന്‍റെ വലയിലായത്.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു മാതാപിതാക്കള്‍ക്കൊപ്പം കോഴിക്കോട്ടു നിന്നു കയറിയ യുവതിയെ എടപ്പാള്‍ നടുവട്ടം ഭാഗത്ത് വച്ചായിരുന്നു കണ്ടക്ടര്‍ ശല്യം ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ സംഗതി മോശമായതോടെ യുവതിയും പിതാവും മറ്റുയാത്രക്കാരെ വിവരം അറിയിച്ചു. എന്നാല്‍ ബസ് നിര്‍ത്താതെ നേരെ കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ യുവതിയും മാതാപിതാക്കളും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

ഇതിനിടെ വിവരം അറിഞ്ഞ് ബസ് ഗുരുവായൂരിലേക്ക് പുറപ്പെട്ടു. കുന്നം‍കുളം സി.ഐ യും സംഘവും പിന്നാലെ പാഞ്ഞു ഗുരുവായൂര്‍ ഡിപ്പോയിലെത്തി. തുടര്‍ന്ന് കണ്ടക്ടറുടെ വാദങ്ങള്‍ക്കൊന്നും വഴങ്ങാതെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയാണുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :