കേരളത്തിന്റെ ചുമതലയുള്ള ഡയറക്ടറായി ദേവയാനി ഖൊബ്രഗഡയെ നിയമിച്ചു

ദേവയാനി ഖൊബ്രഗഡെ , അമേരിക്ക , പൊലീസ് അറസ്റ്റ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 31 ജൂലൈ 2015 (11:34 IST)
ദേവയാനി ഖൊബ്രഗഡെയെ കേരളത്തിന്റെ ചുമതലയുള്ള ഡയറക്ടറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. സംസ്ഥാന സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും, കേരളത്തിൽ ഡയറക്ടറായി ചുമതലയേൽക്കാൻ താൽപര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും നോർക്ക അധികൃതരെയും അറിയിച്ചതായി ദേവയാനി വ്യക്തമാക്കുകയും ചെയ്‌തു.

കേരളത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ വിദേശരാജ്യങ്ങളിൽ അവതരിപ്പിക്കുക, ഗൾഫ് രാജ്യങ്ങടക്കമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക, സംസ്ഥാനത്തിനുവേണ്ട നിക്ഷേപ സമാഹരണ പരിപാടികളിൽ പ്രതിനിധീകരിക്കുക, വിദേശ രാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയം എന്നിവയാണ് ഡയറക്ടറുടെ ചുമതല. കേരളത്തിന്റെ ഡയറക്ടറായി ചുമതലയേൽക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദേവയാനി വ്യക്തമാക്കി.

നേരത്തെ, ന്യൂയോർക്കിലെ ഇന്ത്യൻ എംബസിയിൽ കൗൺസൽ ജനറൽ ആയിരിക്കെയാണ് ദേവയാനി ഖൊബ്രഗഡെയെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. വീട്ടുവേലക്കാരി സംഗീത റിച്ചാർഡ്സിനോട് മോശമായി പെരുമാറിയെന്നും, വിസയില്‍ കാണിച്ചിരുന്ന ശമ്പളം നല്‍കിയില്ലെന്നുമായിരുന്നു കേസ്. തുടര്‍ന്ന് ഇവരെ പരസ്യമായി യുഎസ് പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ഇന്ത്യൻ സർക്കാരിന്റെ ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് 2.5 ലക്ഷം യുഎസ് ഡോളറിന്റെ ബോണ്ടിൽ ദേവയാനിയെ ഇന്ത്യയിലേക്ക് വരാൻ അനുവദിച്ചുവെങ്കിലും അവർക്കെതിരായ കേസുകൾ യുഎസ് പിൻവലിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :