പത്താംക്ലാസുകാരിക്ക് പീഡനം: യുവാക്കള്‍ അറസ്റ്റില്‍

പാലോട്| Last Modified ചൊവ്വ, 14 ജൂലൈ 2015 (17:01 IST)
പത്താം ക്ലാസുകാരിയെ സ്കൂള്‍ വളപ്പില്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പറണ്ടോട് നിജി മന്‍സിലില്‍ ഫിറോസ് ഖാന്‍ (19), ആനപ്പെട്ടി ആനന്ദഭവനില്‍ ഫോഴ് ഖാന്‍ (19) എന്നിവരെയാണു പൊലീസ് പിടികൂടിയത്.

കഴിഞ്ഞ് മേയ് നാലാം തീയതി തൊളിക്കൊട്ടുള്ള ഒരു സ്കൂളില്‍ പത്താം ക്ലാസിന്‍റെ വെക്കേഷന്‍ ക്ലാസില്‍ പഠിക്കാനെത്തിയ കുട്ടിയെയാണ് ഈ സമയം പ്ലസ് ടുവിന്‍റെ ടി.സി വാങ്ങാനെത്തിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടിയായ പ്രതികള്‍ പീഡിപ്പിച്ചത്.

ശാരീരിക അവശത പ്രകടിപ്പിച്ച കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സെയ്ബുദ്ദീന്‍റെ നിര്‍ദ്ദേശ പ്രകാരം പാലോട് സി.ഐ ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :