ആശാറാം ബാപ്പു പീഡനക്കേസ്: പ്രധാന സാക്ഷിയെ വധിക്കാന്‍ ശ്രമം

ഷാജഹാന്‍പൂര്‍| Last Updated: ശനി, 11 ജൂലൈ 2015 (11:47 IST)
ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെയുള്ള ലൈംഗിക പീഡനക്കേസിലെ
സാക്ഷിക്ക് നേരെ വധശ്രമം. 35 വയസ്സുള്ള കൃപാല്‍ സിംഗിനാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍വെച്ച് വെടിയേറ്റത്. അക്രമികളുടെ വെടിയേറ്റ സാക്ഷി കൃപാല്‍ സിംഗ്‌ ഗുരുതരാവസ്ഥയിലാണ്.
ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍
മറ്റൊരു ബൈക്കിലെത്തിയ രണ്ട് പേരില്‍ പിന്നിലിരുന്നയാള്‍
കൃപാല്‍ സിംഗിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പതിനാറുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിലാണ്‌ 74 കാരനായ ആള്‍ദൈവത്തിനെതിരെ പോലീസ്‌ കേസെടുത്തത്‌. ഇത് ഒമ്പതാം തവണയാണ് ആസാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞയാള്‍ ആക്രമിക്കപ്പെടുന്നത്.
ആസാറാം ബാപ്പു നിലവില്‍ ജോധ്പൂരിലെ ജയിലിലാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :