പത്തനംതിട്ട|
VISHNU.NL|
Last Modified ഞായര്‍, 11 മെയ് 2014 (14:38 IST)
പത്തനംതിട്ടയില്‍ സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച എഴുപതുകാരനായ വിമുക്തഭടന്
അറസ്റ്റിലായി. ചെന്നീര്‍ക്കര വിളയില്‍ കുര്യന് എന്ന ജോയിയാണ് പോലീസ് പിടിയിലായത്. കുട്ടികള്‍ താമസിക്കുന്ന വീടിന്റെ അയല്‍ക്കാരനാണ് ഇയാള്‍.
പത്തും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടികളെ അവരുടെ അമ്മ പുറത്തു പോയ സമയത്ത് രണ്ടാം ഭാര്യയ്ക്കൊപ്പം കഴിയുന്ന ജോയിയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ ഇയാള്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഭയന്നുപോയ കുട്ടികള്‍ അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇതേതുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
കുട്ടികളില്‍ മൂത്തയാളുടെ ശരീരഭാഗങ്ങളില്‍ ക്ഷതങ്ങളേറ്റിട്ടുണ്ട്. ഇളയ കുട്ടിയെയും പീഡിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.