ഒമ്പതുകാരിക്കു പീഡനം: യുവാവ് പിടിയില്‍

ചേര്‍ത്തല| jibin| Last Modified ശനി, 10 മെയ് 2014 (15:32 IST)
ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി പെരുവേലില്‍ ടോമി എന്ന വര്‍ഗീസിനെ (38)യാണ്‌ അറസ്റ്റ് ചെയ്തത്.

അരൂര്‍ സ്വദേശിനിയായ ബാലികയെയാണു പ്രതി പീഡിപ്പിച്ചത്. കുത്തിയതോട് സിഐ എസ് അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ വലയിലാക്കിയത്.

ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ടോമിയെ റിമാന്‍ഡ് ചെയ്തു. പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :