വാര്‍ഡ് വിഭജനത്തില്‍ ലീഗിനെ മാത്രം കുറ്റപ്പെടുത്തേണ്ട: ചെന്നിത്തല

  രമേശ് ചെന്നിത്തല , തെസ്‌നി ബഷീര്‍ , പി കെ കുഞ്ഞാലികുട്ടി , വാര്‍ഡ് വിഭജനം
നിലമ്പൂർ| jibin| Last Modified ശനി, 22 ഓഗസ്റ്റ് 2015 (10:03 IST)
വാര്‍ഡ് വിഭജനം സംബന്ധിച്ച് യുഡിഎഫില്‍ ഭിന്നാഭിപ്രായമില്ലന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വാര്‍ഡ് വിഭജനത്തില്‍ ലീഗിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. തീരുമാനം യുഡിഎഫ് കൂട്ടായെടുത്തതാണന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയബന്ധിതമായി തന്നെ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ പി കെ കുഞ്ഞാലികുട്ടിയെ ഫോണില്‍ വിളിച്ച് പിന്തുണയര്‍പ്പിക്കുകയും ചെയ്‌തു.

തിരുവനന്തപുരം സിഇടി കോളേജിൽ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് മരിച്ച തെസ്‌നി ബഷീറിന്റെ മരണത്തിലലെ അന്വേഷണം ശരിയായ ദിശയിലാണ്. ആയുധപ്പുരകളാകുന്ന ക്യാമ്പസുകളില്‍ പരിശോധന നടത്തുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.


തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്ക് ആൺകുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ ഇരുമ്പ് കമ്പി, ഹോക്കി സ്റ്റിക്ക് എന്നിവ കണ്ടെടുത്തിയിരുന്നു.

സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 വിദ്യാർഥികൾക്കെതിരേ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. ജീപ്പോടിച്ച ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ബൈജു അടക്കമുള്ളവർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഐപിസി 304-മ്ത് വകുപ്പു പ്രകാരം 10 വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റത്തിനാണു കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :