സച്ചിന്‍ ആദ്യമായി രാജ്യസഭയില്‍ സംസാരിക്കാനെഴുന്നേറ്റു, കോണ്‍ഗ്രസ് അനുവദിച്ചില്ല!

Sachin Tendulkar, Rajyasabha, Venkaiyya Naidu, Congress, Narendra Modi, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാജ്യസഭ, വെങ്കയ്യ നായിഡു, കോണ്‍ഗ്രസ്, നരേന്ദ്രമോദി
ന്യൂഡല്‍ഹി| BIJU| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2017 (21:10 IST)
രാജ്യസഭയില്‍ കന്നിപ്രസംഗം നടത്താന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ കോണ്‍ഗ്രസ് അംഗങ്ങള്‍ അനുവദിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ സച്ചിന്‍ പ്രസംഗിക്കാനാവാതെ നിസഹായനായി നിന്നു.

പാകിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രധാനമന്ത്രി പിന്‍‌‌വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചത്.

‘ഇന്ത്യയിലെ കായിക മേഖലയുടെ ഭാവി’യെക്കുറിച്ചാണ് സച്ചിന്‍ പ്രസംഗിക്കാന്‍ ശ്രമിച്ചത്. ഒരു പ്രസംഗത്തിനായി സച്ചിന്‍ ആദ്യമായാണ് നോട്ടീസ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സച്ചിന്‍ എന്താണ് പറയാന്‍ പോകുന്നത് എന്ന കാര്യത്തില്‍ രാജ്യമെമ്പാടും ആകാംക്ഷയുണ്ടായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളം കാരണം സച്ചിന് സംസാരിക്കാന്‍ സാധിച്ചില്ല. സഭാധ്യക്ഷനായ വെങ്കയ്യ നായിഡു കോണ്‍ഗ്രസ് അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഒടുവില്‍ സംഭ നിര്‍ത്തിവച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :