കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു; കെപിസിസി വക്‍താവ് സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ഉണ്ണിത്താന്‍

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു; കെപിസിസി വക്‍താവ് സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ഉണ്ണിത്താന്‍

 Rajya Sabha seat , congress , rajmohan unnithan , UDF , oommen chandy , vm sudheeran , കോണ്‍ഗ്രസ് , സുധീരന്‍ , രാജ്‌മോഹന്‍ ഉണ്ണിത്താന്‍ , ഹൈക്കമാന്‍‌ഡ് , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 13 ജൂണ്‍ 2018 (17:23 IST)
രാജ്യസഭാ സീറ്റ് വിവാദത്തില്‍ നാണംകെട്ട കോണ്‍ഗ്രസിന് പ്രതിസന്ധി തുടരവെ മുതിര്‍ന്ന നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു.

ഒരോരുത്തര്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ അവരുടെ ഗ്രൂപ്പിന്റെ ഭാഗമായി തന്നെ ചിത്രീകരിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാന് വക്താവ് സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

വക്താവ് സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. വിലക്കുകള്‍ ലംഘിച്ച് പരസ്യപ്രസ്‌താവനകള്‍ നടത്തിയവര്‍ക്കെതിരെ നേതൃത്വം നടപടി സ്വീകരിക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ തുറന്നടിച്ചു.

തന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിൽ ഉമ്മൻചാണ്ടിക്കു നീരസമായിരുന്നു. പലതവണ ഫോണിൽ വിളിച്ചിട്ടും താൽപര്യമില്ലാത്ത തരത്തിലായിരുന്നു പെരുമാറിയതെന്നും സുധീരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :