നാണക്കേട് മറയ്‌ക്കാന്‍ പുതിയ തന്ത്രം; ‘ഫേസ്‌ബുക്ക് വിപ്ലവം’ ഇനി നടക്കില്ല - യുവ നേതാക്കളെ പൂട്ടി കെപിസിസി

നാണക്കേട് മറയ്‌ക്കാന്‍ പുതിയ തന്ത്രം; ‘ഫേസ്‌ബുക്ക് വിപ്ലവം’ ഇനി നടക്കില്ല - യുവ നേതാക്കളെ പൂട്ടി കെപിസിസി

 kpcc , congress , rahul gahndhi , എംഎം ഹസന്‍ , കെപിസിസി , രാജ്മോഹൻ ഉണ്ണിത്താന്‍ , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (18:14 IST)
രാഷ്‌ട്രീയ തിരിച്ചടികളും വിവാദങ്ങളും ശക്തമാകുന്ന സാഹചര്യത്തില്‍ നേതാക്കൾക്കുമേൽ കെപിസിസിയുടെ കർശന നിയന്ത്രണങ്ങൾ.


സാമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്കും ചാനൽ ചർച്ചകളിലെ നിലപാടുകൾക്കും നേതാക്കന്മാർക്ക് പെരുമാറ്റചട്ടം കൊണ്ടുവരാൻ ഇന്ന് ചേർന്ന കെപിസിസി നേതൃത്വം തീരുമാനിച്ചു. ഇതുസംബന്ധിച്ച് നടപടികൾ പ്രാവർത്തികമാക്കുന്നതിന് അദ്ധ്യക്ഷൻ എംഎം ഹസനെ കെപിസിസി ചുമതലപ്പെടുത്തി.

പാര്‍ട്ടി നയങ്ങള്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹസന്‍
പറഞ്ഞു. പരസ്യവിമര്‍ശനം നടത്തിയ യുവ എംഎല്‍എമാരുടെ നടപടി ശരിയല്ലെന്നും സീറ്റ് നല്‍കിയ രീതിയിലാണ് തര്‍ക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിനെ തുടർന്ന് യുവ എംഎൽഎമാർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ വിമര്‍ശനം പാര്‍ട്ടിയെ വെട്ടിലാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

അതേസമയം, പാർട്ടിക്കെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്‍ രംഗത്തെത്തി.

“പാർട്ടിയുടെ ഭാരം മൂന്നുപേർമാത്രം താങ്ങി പെടലി ഒടിക്കരുത്. സ്വന്തം നാട്ടിൽ സീറ്റ് ചോദിച്ചിട്ടുപോലും പാർട്ടി തനിക്കു തന്നില്ല. പാർട്ടിക്കു വേണ്ടി വെള്ളം കോരിയിട്ടു തന്നെ തഴഞ്ഞു. തളർന്നു കിടന്നവരെപ്പോലും കെപിസിസി അംഗങ്ങളാക്കിയപ്പോഴും തന്നെ ഒഴിവാക്കി. എൻഎസ്എസ് പുറത്താക്കിയ ആളെ ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കി”- എന്നും കെപിസിസി നേതൃയോഗത്തിൽ ഉണ്ണിത്താൻ തുറന്നടിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :