ന്യൂനമർദം: കനത്ത മഴ മൂന്ന് ദിവസം കൂടി തുടരും

ശനി, 14 ജൂലൈ 2018 (09:43 IST)

ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി കേരളാത്തിൽ മൂന്ന് ദിവസം കൂടി കനത്ത പെയ്തേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റുവീശുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്നും നിർദേശമുണ്ട്. 
 
കേരളത്തിലെ വടക്കൻ ജില്ലകളിലും മലയോരമേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.  
 
നിലക്കാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ ചുരം അപകടത്തിലായതിനാലാണ് ഗതഗത നിയന്ത്രണം ഏർപ്പെടുത്താൻ കാരണം.സംസ്ഥാനത്ത് പരക്കെ മൂന്നു ദിവസങ്ങളായി കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നാട്ടിൽ കാലു കുത്താൻ സമ്മതിച്ചില്ല; പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റിൽ

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു. ലാഹോർ ...

news

ആദ്യം മുഖത്ത് മുളകുപൊളി വിതറി, ശേഷം പെട്രോളൊഴിച്ച് കത്തിച്ചു; അജ്ഞാതൻ പെട്രോളൊഴിച്ച് തീകൊളുത്തിയ പണമിടപാട് സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ബൈക്കിലെത്തിയ അജ്ഞാതന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ സ്വകാര്യ ...

news

പന്ത്രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഭോപ്പാലിൽ യുവാവ് ബന്ദിയാക്കിയ മോഡലിനെ മോചിപ്പിച്ചു

മധ്യപ്രദേശിലെ ഭോപ്പാലിൽ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് ബന്ധിയാക്കിയ ...

news

വിവാ‍ഹം കഴിക്കണം; ഭോപ്പാലിൽ യുവാവ് മോഡലിനെ ബന്ധിയാക്കി

മധ്യപ്രദേശിലെ ഭോപ്പാലിൽ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് മുപ്പതുകാരിയായ മോഡലിനെ ...