വിശ്വാസത്തിന്റേയും ത്യാഗത്തിന്റേയും വലിയ പെരുന്നാൾ

അപർണ| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (18:35 IST)
വിശ്വാസ ത്യാഗത്തിന്റെയും സ്നേഹത്തിന്റേയും സ്മരണയില്‍ കേരളം വലിയ പെരുന്നാള്‍ ആഘോഷിക്കുവാൻ ഒരുങ്ങുന്നു. സംസ്ഥാനത്ത് കനത്ത് പെയ്യുന്ന മഴയിലും പെരുന്നാളിനായി കാത്തിരിക്കുന്നവരുമുണ്ട്.

ഇബ്രാഹിം നബി മകന്‍ ഇസ്‌മായിലിനെ അള്ളാഹുവിന്റെ കല്‍പ്പന പ്രകാരം ബലി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത് അള്ളാഹുവിന്റെ പരീക്ഷണം മാത്രമായിരുന്നു. ദൈവത്തിലുള്ള ഇബ്രാഹിം നബിയുടെ അചഞ്ചലമായ വിശ്വാസമാണു ബലിപെരുന്നാളിലൂടെ വിശ്വാസികള്‍ ഓര്‍മ്മിപ്പിക്കുന്നത്.

വലിയ പെരുന്നാള്‍ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ്.

പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ് .
ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. "ഇവ്ദ്' എന്ന വാക്കില്‍ നിന്നാണ് "ഈദ്' ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം "ആഘോഷം , ആനന്ദം' എന്നൊക്കെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :