Sumeesh|
Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (20:10 IST)
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കാര്യക്ഷമമായ ക്രമീകരണമാണ് ചെയ്തുവരുന്നതെന്നും എന്തെല്ലാം സഹായങ്ങള്‍ ചെയ്താലും അവയൊക്കെ അപര്യാപ്തമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി എ സി മൊയ്ദീൻ.
പ്രളയക്കെടുതി നേരിടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന്
മന്ത്രി നിർദേശം നൽകി. തദ്ദേശ സ്വയം ഭരണവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങാളുടെ വികസനഫണ്ടും മെയിന്റനന്‍സ് ഗ്രാന്റും ദുരിതാശ്വാസ പ്രവർത്തനങ്ങാൾക്കായി ഉപയോഗിക്കാന്‍ പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്