സംസ്ഥാനത്ത് തുലാവര്‍ഷമെത്തി; മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യത

thiruvananthapuram, thulavarsham, keralam, tamilnadu, andra തിരുവനന്തപുരം, തുലാവര്‍ഷം, കേരളം, തമിഴ്നാട്, ആന്ധ്ര
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (13:30 IST)
തുലാവര്‍ഷമെത്തിയതോടെ കേരളത്തില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തു. അടുത്ത മൂന്നുദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും ഏഴുസെന്റിമീറ്റര്‍ മുതല്‍ പതിനൊന്നു സെന്റിമീറ്റര്‍ വരെ പലയിടങ്ങളിലും മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

ആന്ധ്രയുടെ തീരങ്ങളിലും തമിഴ്‌നാട്ടിലും തുലാവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഞായറാഴ്ചയാണ് ഇവിടെ തുലാവര്‍ഷമെത്തിയത്. തമിഴ്‌നാട്ടിലും ആന്ധ്രയിലും സാധാരണ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ മഴയുടെ അളവില്‍ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കണക്കുകൂട്ടുന്നു. തുലാവര്‍ഷവും മികച്ചതോതില്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയാകും അഭിമുഖീകരിക്കേണ്ടിവരിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :