ശബരിമലയ്ക്ക് നോണ്‍-സ്റ്റോപ്പ് ബസ് സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി

ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ നിന്ന് പമ്പയിലേക്ക് നോണ്‍-സ്റ്റോപ് സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം| Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2016 (16:44 IST)
ഇത്തവണത്തെ സീസണില്‍ കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ നിന്ന് പമ്പയിലേക്ക് നോണ്‍-സ്റ്റോപ് സര്‍വീസ് ആരംഭിക്കും. 'ശബരി' സര്‍വീസുകള്‍ എന്നറിയപ്പെടുന്ന ഇവയില്‍ മൊബൈല്‍ ആപ് വഴി ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സൌകര്യമുണ്ടാവും.

ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഈ ആഴ്ച ഉണ്ടാവുമെന്നാണു റിപ്പോര്‍ട്ട്.
പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ ബസുകള്‍ അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവ മാത്രമേ ഉപയോഗിക്കുകയുള്ളു. ശബരിമല സര്‍വീസുകള്‍ക്കായുള്ള ബസുകളുടെ അടിസ്ഥാന നിറം പച്ചയും കറുപ്പുമായിരിക്കും എന്നും സൂചനയുണ്ട്.

ശബരിമല സര്‍വീസിനായി ലോ ഫ്ലോര്‍, എ.സി ബസുകളും ഉപയോഗിക്കും. ഇതുകൂടാതെ ശബരിമല സീസണ്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളെ ബന്ധപ്പെടുത്തി നോണ്‍-സ്റ്റോപ് സര്‍വീസുകള്‍ ആരംഭിക്കാനും തയ്യാറായിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :