ശബരിമലയിൽ പോകാൻ താൽപര്യമില്ലാത്ത സ്ത്രീകൾക്ക് പോകുന്നവരെ തടയാനാകില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി

ശനി, 6 ഒക്‌ടോബര്‍ 2018 (13:12 IST)

പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ എതിർത്ത് മുതിർന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം  നിലപാട് വ്യക്തമാക്കിയത്.
 
എന്തിനാണ് കേരളത്തിലെ സ്ത്രീകൾ സുപ്രീം കോടതി വിധിക്കെതിരെ സമരം ചെയ്യുന്നത്. ആ അഞ്ച് ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകണം എന്ന് സുപ്രീം കോടതി സ്ത്രീകളെ ബിർബന്ധിക്കുന്നില്ല. ശബരിമലയിൽ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേഠത് സ്ത്രീകൾ തന്നെയാണ്. ക്ഷേത്രത്തിൽ പോകാൻ താൽ‌പര്യമുള്ള സ്ത്രീകളെ ആർക്കും തടുക്കാനുമാകില്ല. ദൈവത്തിന് എന്താണ് ഉഷ്ടം എന്ന് ആർക്കറിയാം എന്നാ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
 
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന നിലപാട് തന്നെയായിരുന്നു നേരത്തെ സംസ്ഥാന ബി ജെ പി നേതൃവും സ്വീകരിച്ചിരുന്നത്. എന്നാൽ പിന്നീട് നിലപാടിൽ മാറ്റം വരുത്തി വിധിക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുകയായിരുന്നു. കോൺഗ്രസും വിധിക്കെതിരെ പ്രക്ഷോഭത്തിലാണ്. എന്നാൽ സുപ്രീം കോടതി വിധി വിട്ടുവീഴ്ചകളില്ലാതെ നടപ്പിലാക്കും എന്നാ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അർത്തവം അശുദ്ധിയാണെങ്കിൽ ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്: ശാരദക്കുട്ടി

ആർത്തവം അശുദ്ധിയാണെന്ന നിലപാടുകളെയും ചർച്ചകളെയും രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി എസ് ...

news

‘ആ 45 മിനിറ്റിന് വലിയ വിലയാണുള്ളത്, ഒടുവിൽ സംസാരിച്ചു‘ - സത്യങ്ങൾ ലക്ഷ്മിയെ അറിയിച്ചു?

മകളുടെ പേരിലുള്ള വഴിപാട് കഴിപ്പിക്കാനാണ് ബാലഭാസ്കറും കുടുംബം വടക്കുന്നാഥ ...

news

കെഎസ്‌ആർടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ; 773 ജീവനക്കാരെ പിരിച്ചുവിട്ടു

കെഎസ്‌ആർടി സിയിൽ ഡ്രൈവർമാരും കണ്ടക്‌ടർമാരും ഉൾപ്പെടെ 773 ജീവനക്കാരെ പിരിച്ചുവിട്ടു. ...

news

ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഈശ്വർ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി ശബരിമല തന്ത്രി ...

Widgets Magazine