മാധ്യമ വിലക്കിനെതിരെ രാഹുൽ കൃഷ്ണ കോടതിയിലേക്ക്

തിങ്കള്‍, 5 ഫെബ്രുവരി 2018 (09:47 IST)

അനുബന്ധ വാര്‍ത്തകള്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കൊപ്പം ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനായ ശ്രീജിത്തിനെതിരെയും ആരോപണമുന്നയിച്ച രാഹുല്‍ കൃഷ്ണ നിയമനടപടിക്ക്. 
 
ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെയായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും അദ്ദേഹത്തെ കുറിച്ചുള്ള പരാമർശങ്ങൾക്കും കരുനാഗപ്പള്ളി സബ്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാഹുല്‍ കൃഷ്ണ കോടതിയെ സമീപിക്കുക. 
 
വിലക്ക് നീക്കണമെന്ന് രാഹുല്‍ കൃഷ്ണ കരുനാഗപ്പള്ളി സബ്കോടതിയില്‍ ആവശ്യപ്പെടും. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. പരാതിയുടെ പകര്‍പ്പ് വേണമെന്നും രാഹുല്‍ ഇന്ന് തന്നെ കോടതിയെ ബോധിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.  
 
ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനായ ശ്രീജിത്ത് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ശ്രീജിത്തിനെതിരെയായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് കരുനാഗപ്പള്ളി സബ്കോടതി വിലക്ക് ഏർപ്പെടുത്തിയത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജേക്കബ് തോമസ് മാപ്പർഹിക്കുന്നില്ല, സർക്കാർ കുറ്റപത്രം നൽകി

സംസ്ഥാനത്തെ നിയമവാഴ്ച പൂർണമായും തകർന്നെന്നുള്ള ജേക്കബ് തോമസിന്റെ പ്രസ്താവന ...

news

മഹാലക്ഷ്മിക്ക് പിന്നിൽ ഗണേഷ് കുമാർ? മുന്നണിയിൽ തർക്കം മുറുകുന്നു

മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ സിജെഎം കോടതിയെയും പിന്നീടു ...

news

സനുഷയ്ക്ക് വേണ്ടി സംസാരിക്കാൻ മലയാള താരങ്ങളില്ല, വനിതാ സംഘടനകളുമില്ല!

ട്രെയിന്‍ യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കുനേരെ ശക്തമായി പ്രതികരിച്ച നടി ...

news

ബിനോയ്ക്കനുകൂലമായ കോടതി വിധി; പത്രസമ്മേളനത്തില്‍ നിന്ന് മര്‍സൂഖി പിന്തിരിഞ്ഞു, കോടിയേരിക്കും മകനും ആശ്വാസം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ 13 കോടിയുടെ ...

Widgets Magazine