ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനം: രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി, കെ‌പിസിസി സമ്മേളനം, സുധീരന്‍
തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (13:39 IST)
ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന് കെപിസിസി യോഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‍നങ്ങളുണ്ടെന്നും എന്നാല്‍ പ്രശ്‍നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുക്കവേയാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

യുവാക്കളടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ക്കു പ്രാമുഖ്യം നല്‍കണം. ആഭ്യന്തര പ്രശ്നങ്ങളില്‍ പെട്ട സിപിഎമ്മിനു തിരിച്ചുവരാനാവാത്ത അവസ്ഥയാണ്. മോഡി സര്‍ക്കാര്‍ സംരക്ഷിക്കുന്നത് സമ്പന്നരുടെ താല്‍പ്പര്യങ്ങളെന്നും ബിജെപി ഇന്ത്യയെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ നയം എല്ലാവരെയും യോജിപ്പിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.

അതേ സമയം പാര്‍ട്ടി എം‌എല്‍‌എ മാര്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പരാതിയുടെ കെട്ടഴിച്ചു. മദ്യനയമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും വ്യത്യസ്ത നിലപാടുകളിലാണ്. ഐക്യമില്ലാതെയാണ് മുന്നോട്ടുപോകുന്നതെന്ന ധാരണ ഇത് ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടി സര്‍ക്കാരിനെ പിന്തുണയ്ക്കുകയും സംരക്ഷിക്കുയുമാണ് വേണ്ടത്. അത് പലപ്പോഴും ഉണ്ടാകുന്നില്ലെന്നും പാര്‍ട്ടിയുടെ നിലപാടുകള്‍ സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും എംഎല്‍എമാര്‍ രാഹുലിനോടു പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനെതിരെ വി‌എം സുധീരന്‍ രംഗത്തെത്തി. ഗ്രൂപ്പിസം ഇത്തരത്തില്‍ തുടര്‍ന്നാല്‍ സിപി‌എമ്മിന് സംഭവിച്ച അവസ്ഥ കേരളത്തിലെ കോണ്‍ഗ്രസിനുണ്ടാകുമെന്ന് സുധീരന്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രാഹുലിനെ കണ്ട് പാര്‍ട്ടിയിലെ ഏകോപനമില്ലായ്മ അറിയിച്ചതായാണ് വിവരം.

പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളായ ബെന്നി ബെഹന്നാന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരും കെ.ശിവദാസന്‍നായര്‍, ജോസഫ് വാഴയ്ക്കന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവരും രാഹുല്‍ഗാന്ധിയെ കണ്ടവരില്‍ ഉള്‍പ്പെടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു