തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (17:23 IST)
സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങിനടന്ന ഡിഐജിയെ എഡിജിപി ആര് ശ്രീലേഖ താക്കീത് ചെയ്തു. ജയില്‍ ഡിഐജി ബി പ്രദീപിനെയാണ് ഐജി ഗോപകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താക്കീത് ചെയ്തത്.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ ഇനി കര്‍ശന നടപടിയാണ് നേരിടേണ്ടിവരുകയെന്ന് ശ്രീലേഖ പ്രദീപിന് മുന്നറിയിപ്പ് നല്കി.
ഇക്കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു ആഭ്യന്തരവകുപ്പിന് നാണക്കേടായ സംഭവമുണ്ടായത്. പത്തനംതിട്ട ജില്ലാ ജയില്‍ ക്ഷേമ ദിനാഘോഷ ചടങ്ങില്‍ അതിഥിയി എത്തേണ്ട നടന് ഗിന്നസ് പക്രു അവസാന നിമിഷം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഡിഐജി ബന്ധുകൂടിയായ സീരിയല്‍ നടിയെ കൊണ്ടു വരുകയായിരുന്നു.
നടി വരാമെന്ന് പറഞ്ഞതോടെ അമ്പലമുക്കിലെ വസതിയില്‍ നിന്നും പത്തനംതിട്ട ജില്ലാ ജയില്‍ വരെ ഡിഐജിയുടെ ഔദ്യോഗിക വാഹനത്തില്‍ ഇവരെ എത്തിക്കുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ സംഭവം വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.