എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 31 ഡിസംബര്‍ 2024 (13:04 IST)
ഇടുക്കി : പ്രായപൂർത്തി ആകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ മൊബൈൽ ഫോണിൽ സൂക്ഷിച്ചു വയ്ക്കുകയും കാണുകയും ചെയ്ത യുവാവിന് കോടതി 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും വിധിച്ചു. ഇത്തരം വീഡിയോകളും ചിത്രങ്ങളും കാണുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനായുള്ള ഓപ്പറേഷൻ പി.ഹണ്ട് പ്രകാരം പിടിയിലായ തങ്കമണി അമ്പലമേട് സ്വദേശി അരുണിനെയാണ് കോടതി ശിക്ഷിച്ചത്.
2023 ലായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി അധിക ശിക്ഷ അനുഭവിക്കണം.