പൂഞ്ഞാറില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും; വിഎസ് മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കുമെന്നും പി സി ജോര്‍ജ്

പൂഞ്ഞാറില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും; വിഎസ് മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കുമെന്നും പി സി ജോര്‍ജ്

കോട്ടയം| JOYS JOY| Last Modified ചൊവ്വ, 17 മെയ് 2016 (09:43 IST)
വോട്ടെണ്ണുന്നതിന് രണ്ടുദിവസം കൂടി ബാക്കിയുണ്ടെങ്കിലും ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പൂഞ്ഞാറില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ മത്സരിച്ച വിജയിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ്. പൂഞ്ഞാറില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പറഞ്ഞ വി എസ് മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കുന്നു.

അതേസമയം, ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും ലഭിക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്കാതിരിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി.

തനിക്കെതിരായി എല്‍ ഡി എഫില്‍ നിന്നത് പിണറായി വിജയന്‍ മാത്രമാണ്. ലാവ്‌ലിന്‍ കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് പിണറായിയുടെ അതൃപ്‌തിക്ക് കാരണമെന്നും ജോര്‍ജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :