വി എസ് വോട്ട് ചെയ്യുന്നത് ജി സുധാകരന്‍ എത്തിനോക്കിയെന്ന് പരാതി

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സി പി എം നേതാവ് ജി സുധാകരന്‍ എത്തിനോക്കിയെന്ന പരാതിയുമായി യു ഡി എഫ്.

വി എസ് അച്യുതാനന്ദന്‍, ജി സുധാകരന്‍, സിപിഎം VS Achuthanandan, G Sudhakaran, CPM
അമ്പലപ്പുഴ| rahul balan| Last Modified തിങ്കള്‍, 16 മെയ് 2016 (18:07 IST)
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സി പി എം നേതാവ് ജി സുധാകരന്‍ എത്തിനോക്കിയെന്ന പരാതിയുമായി യു ഡി എഫ്.

മലമ്പുഴ മണ്ഡലത്തിലെ സന്ദര്‍ശനത്തിന് ശേഷം ഉച്ചയ്ക്കാണ് വി എസ് കുടുംബസമേതം വോട്ട് ചെയ്യുന്നതിനായി ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയിലെ പറവൂര്‍ ഗവ ഹൈസ്‌കൂളിലായിരുന്നു വി എസിന് വോട്ട്. സ്‌കൂളിലേക്ക് വി എസിനൊപ്പം കടന്നു ചെന്ന സുധാകാരനും മകന്‍ അരുണ്‍ കുമാറും വോട്ടിംഗ് മെഷീന്‍ വരേയും വി എസിനൊപ്പം അനുഗമിച്ചു.

ഇതേത്തുടര്‍ന്നാണ് സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :