കൊല്ലം|
aparna shaji|
Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (08:33 IST)
സിഗ്നൽ മറികടന്ന് മുന്നോട്ട് നീങ്ങിയ
ട്രെയിൻ അടിയന്തിരമായി പിടിച്ചിട്ടു. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസാണ് സിഗ്നല്‍ മറികടന്ന് മുന്നോട്ട് നീങ്ങിയത്. ഇതിനെ തുടർന്ന് ട്രെയിൻ ഓച്ചിറ സ്റ്റേഷനിലാണ് 3 മണിക്കൂർ പിടിച്ചിട്ടത്. നിയമം തെറ്റിച്ചതിന് ലോക്കോ പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
ചെന്നൈ എക്‌സ്പ്രസ് സിഗ്നല്‍ മറികടക്കുന്നതിന് തൊട്ടു മുന്‍പ് ഗുവാഹത്തി എക്‌സ്പ്രസ് ഇതിലേ കടന്നുപോയിരുന്നു. ശേഷം ചുവപ്പ് സിന്ഗല്‍ തെളിയുകയും ചെയ്തു. ഇതിന് പിന്നാലെ റെയില്‍വേ സ്റ്റേഷനു വടക്കുവശത്തുള്ള ലെവൽ ക്രോസ് തുറക്കുകയും വാഹനങ്ങൾ കടന്നു പോവുകയും ചെയ്തു. ഇതിനുശേഷമേ ട്രെയിനിനു പോകാനുള്ള പച്ച സിഗ്നൽ കത്തുക. എന്നാൽ ചുവപ്പ് കത്തിനിൽക്കവെയാണ് ചെന്നൈ എക്സ്പ്രസ് ഈ വഴി കടന്നുപോയത്. ഒഴിവായത് വൻ ദുരന്തമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.