ചെങ്ങന്നൂർ കൊലപാതകം: പിതാവിനെ ഇല്ലാതാക്കിയ ഷെറിനെതിരെ കുറ്റപത്രം സമർപ്പിച്ചു

അമേരിക്കൻ മലയാളിയെ കൊന്ന മകനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ചെങ്ങന്നൂർ| aparna shaji| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (14:49 IST)
പ്രവാസി മലയാളി ചെങ്ങന്നൂർ സ്വദേശി ജോ യി വി ജോണിനെ കൊലപ്പെടുത്തിയ കേസിൽ മകനും പ്രതിയുമായ ഷെറിനെതിരെല്പൊലീസ് കുറ്റപത്രം സമർപ്പിച്ചു.ത്തി പിടിയിലായതിന്റെ 88 ആം ദിവസമാണ് 150 പേജുള്ള കുറ്റപത്രം പൊലീസ് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കൊലപാതകം, തെളിവുനശിപ്പിക്കൽ, ആയുധം കൈവശം വെക്കൽ എനീ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയ്ക്ക് മുന്നിൽ ആറ് പേർ രഹസ്യ മൊഴി നൽകി. 140 തൊണ്ടി മുതലുകളും ആവശ്യമായ എല്ലാ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു.

കഴിഞ്ഞ മെയ് 25നായിരുന്നു നാടിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്. സ്വത്ത് സംബന്ധിച്ച് പിതാവായ ജോയിയുമായി വാക് തർക്കങ്ങൾ ഉണ്ടാവുകയും ഇതിൽ പ്രകോപിതനായ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലുകയുമായിരുന്നു. തെളിവുകൾ നശിപ്പിക്കുക എന്നതായിരുന്നു ഷെറിന്റെ അടുത്ത ഉദ്ദേശം. അതിനായി മൃതദേഹം കത്തിക്കുകയായിരുന്നു. ഇതു വിജയിക്കാത്തതിനെതുടർന്ന് കൈകാലുകൾ, തല എന്നിവ വെട്ടി ഓരോന്നും പമ്പാനദിയിലെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

ഇരുവരെയും കാണാനില്ലെന്ന ജോയിയുടെ ഭാര്യയുടെ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് ഷെറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ പരസ്പര വിരുദ്ധമായിട്ടായിരുന്നു ഷെറിൻ മൊഴി നൽകിയിരുന്നത്. ജോയിയുടെ തലയുടെ ഭാഗം ചിങ്ങവനത്തു നിന്നും മറ്റ് അവശിഷ്ടങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപത്തു നിന്നുമാണ് ലഭിച്ചത്. ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :