കസ്‌റ്റഡി മരണം; പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

കസ്‌റ്റഡി മരണം , ജുഡീഷ്യൽ അന്വേഷണം , സിബി , രമേശ് ചെന്നിത്തല
തിരുവനന്തപുരം( കോട്ടയം)| jibin| Last Modified തിങ്കള്‍, 13 ജൂലൈ 2015 (10:31 IST)
കോട്ടയം മരങ്ങാട്ടുപള്ളിയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതായി വ്യക്തമാക്കിയത്. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധന നടത്തണമെന്ന വ്യവസ്ഥ പൊലീസ് പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തെ കുറിച്ച്
പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

ഒരാളെ കസ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പോലീസ് പാലിച്ചില്ല. സംഭവത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയാവാം. കേസ് സമഗ്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അതിന്റെ ഭാഗമായി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, സിബി മരിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കളക്ടര്‍ യുവി ജോസിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസിന്റെയും നാട്ടുകാരുടെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേടുണ്ട്. അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നു സര്‍ക്കാരിനു തീരുമാനിക്കാം. മരിച്ച സിബിയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കളക്ടര്‍ കൈമാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :