കസ്റ്റഡിയില്‍ മരിച്ച സിബിയുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും

കോട്ടയം| JOYS JOY| Last Modified ഞായര്‍, 12 ജൂലൈ 2015 (16:07 IST)
കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ മരണമടഞ്ഞ
യുവാവ് സിബിയുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സിബിയുടെ മൃതദേഹം മരങ്ങാട്ടുപിള്ളിയിലേക്ക് കൊണ്ടു പോയി.

അതേസമയം, യുവാവിന്റെ മരണത്തിന് കാരണം തലയിലേറ്റ ആഴത്തിലുളള മുറിവെന്ന് പൊലീസ് പറഞ്ഞു.
മരങ്ങാട്ടുപിള്ളി സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

അതേസമയം, മരങ്ങാട്ടുപിള്ളിയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിബിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ എല്‍
ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :