Widgets Magazine Widgets Magazine
Widgets Magazine

കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു; മരണം പൊലീസ് മര്‍ദ്ദനം മൂലമെന്ന് സഹോദരന്‍

കാസർഗോഡ്, വെള്ളി, 7 ഏപ്രില്‍ 2017 (19:20 IST)

Widgets Magazine
  custody death , police , kazergod , hospital , kill , arrest , drinks , യുവാവ് കുഴഞ്ഞുവീണു മരിച്ചു , കാസർഗോഡ് , കസ്‌റ്റഡി മരണം , യുവാവ് , ആശുപത്രി , മദ്യപാനം

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാസർഗോഡ് സ്വദേശി സന്ദീപാണു മരിച്ചത്. ജീപ്പിൽ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

പൊതുസ്ഥലത്തു മദ്യപിച്ചെന്ന പരാതിയിലാണ് കാസർഗോഡ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൗക്കി സിപിസിആര്‍ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെയാണ് സന്ദീപ് ഉൾപ്പെടെ നാലുപേരെ പിടികൂടിയത്.

പൊലീസിനെ കണ്ട് ഭയന്നോടിയ സന്ദീപിനെ  പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജീപ്പിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയും മരിക്കുകയുമായിരുന്നു.

അതേസമയം, പൊലീസിനെതിരെ ആരോപണവുമായി സന്ദീപിന്റെ സഹോദരന്‍ രംഗത്തെത്തി. ജീപ്പിലേക്ക് കയറ്റുന്നതിനിടെ  പൊലീസ് തന്റെ സഹോദരനെ മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചിട്ട് പോലും കൊടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവര്‍ കതകടച്ചാല്‍ അത് അപമാനമാകും; ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്കെതിരെ ആരോപണങ്ങളുമായി എം എം മണി

ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി. പ്രതികളെ ...

news

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുളളതെന്ന് ഹൈക്കോടതി; പ്രതികളെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് തെളിവുണ്ടോയെന്ന് ഹൈക്കോടതി. വൈസ് പ്രിന്‍സിപ്പള്‍ ...

news

ഗായ്ക്‌വാഡിന്റെ യാത്രാ വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു

മലയാളിയായ ജീവനക്കാരനെ ചെരുപ്പു കൊണ്ടടിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാഡിന്റെ ...

Widgets Magazine Widgets Magazine