ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ച പൊലീസിനെ ന്യായീകരിച്ച് സിപിഎം; ഡിജിപി ആസ്ഥാനത്തുണ്ടായ സമരം യാദൃശ്ചികമല്ല, ചിലർ പ്രകോപനം സൃഷ്ടിച്ചു

മഹിജയ്ക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് സിപിഎം

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 7 ഏപ്രില്‍ 2017 (16:08 IST)
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം. ഡിജിപി ഓഫീസിന് മുന്നിലെ പൊലീസ് നടപടി ഇടത് സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണെന്ന വിശദീകരണമാണ് സിപിഎം നല്‍കിയത്. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സംഘർഷം യാദൃശ്ചികമായി ഉണ്ടായതല്ല. ബിജെപി, കോൺഗ്രസ് നേതാക്കളാണ് സമരത്തിന് ചുക്കാൻ പിടിച്ചത്. ഡിജിപിയെ കാണാൻ അനുമതി ലഭിച്ചിട്ടും ജിഷ്ണുവിന്റെ ബന്ധുക്കൾ തയ്യാറായില്ല. കൂടെയുണ്ടായിരുന്ന ചിലർ പ്രകോപനം സൃഷ്ടിച്ചു. മർദനമേറ്റതായ മഹിജയുടെ പരാതി നിഷ്പക്ഷമായാണ് അന്വേഷിക്കുക. ബിജെപി, കോൺഗ്രസ് മുന്നണികളുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും സിപിഎം നേതൃത്വം അറിയിച്ചു.

മകന്റെ മരണത്തില്‍ മനംനൊന്ത് കഴിയുന്ന ഒരു അമ്മയുടെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരംപടര്‍ത്താനാണ് ബോധപൂര്‍വ്വമായ ഈ രാഷ്ട്രീയ യജ്ഞം നടക്കുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയത്. അതിനാണ് ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷിക ആഘോഷദിനത്തില്‍ തന്നെ ഡിജിപി ഓഫിസിന് മുന്നില്‍ സമരവും സംഘര്‍ഷവും സൃഷ്ടിച്ചതെന്നും സി‌പി‌എം നേതൃത്വം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :