‘വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും’; ഏഷ്യാനെറ്റ് അവതാരകനെതിരെ രൂക്ഷ വിമര്‍ശനവുമായി പിഎം മനോജ്

ഏഷ്യാനെറ്റ് അവതാരകനെതിരെ രൂക്ഷ വിമര്‍ശനവുമായി പിഎം മനോജ്

കൊച്ചി| AISWARYA| Last Updated: വെള്ളി, 24 നവം‌ബര്‍ 2017 (09:49 IST)
ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമായ റിസോര്‍ട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് വിനു വി ജോണ്‍ നടത്തിയ ചാനല്‍ ചര്‍ച്ചയെ വിമര്‍ശിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്. വിനുവിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് മനോജ് പറഞ്ഞു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.

പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കര്‍ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും. ഹിസ് മാസ്റ്റേഴ്സ് വോയ്സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാര്‍ത്ഥ്യമാണ്. ഇന്ന് ന്യൂസ് 18, മനോരമ, ഏഷ്യാനെറ്റ് എന്നിവിടങ്ങളില്‍ നിന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ പോകാന്‍ കഴിഞ്ഞില്ല.

ഒടുവില്‍ വിളിച്ചത് ഏഷ്യാനെറ്റില്‍ നിന്നാണ്. ഒരു കയ്യേറ്റക്കാരനു വേണ്ടിയുള്ള ചര്‍ച്ചയ്ക്കില്ല എന്നാണ് മറുപടി നല്‍കിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു. കോട്ടിട്ട ജഡ്ജി വിധി എഴുതി വെച്ച് വിചാരണാഭാസത്തിന് കാത്തിരിക്കുയയായിരുന്നു.

ഇന്നലെ വരെ തോമസ് ചാണ്ടിയെ വെല്ലുവിളിച്ചു. ഇന്ന് കയ്യേറ്റം സ്വന്തം ഉടമയുടേതാണെന്ന് വന്നപ്പോള്‍ കുറച്ച് സ്ഥലമല്ലേ ഉള്ളു എന്ന് സ്ഥാപിക്കാന്‍ ശ്രമം. സ്റ്റുഡിയോയിലെത്തി കോട്ടില്‍ കയറിയാല്‍ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടാകുമെങ്കിലും സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ അബദ്ധത്തില്‍ പോലും തള്ളിപ്പറയാതിരിക്കാന്‍ ഈ ഫേക്ക് ജഡ്ജിക്ക് കഴിയുന്നുണ്ട് എന്നതിലാണാശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :