കായികക്ഷമത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിടൂ; കോടിയേരിക്ക് മറുപടിയുമായി കൃഷ്ണദാസ്

തിരുവനന്തപുരം, തിങ്കള്‍, 1 ജനുവരി 2018 (14:29 IST)

pk krishnadas , Kodiyeri Balakrishnan , rss , CPI(M) , ആര്‍ എസ് എസ് , സി പി എം , കോടിയേരി ബാലകൃഷ്ണന്‍ , പി കെ കൃഷ്ണദാസ്
അനുബന്ധ വാര്‍ത്തകള്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പാര്‍ട്ടി സഖാക്കള്‍ക്ക് കായിക ക്ഷമത കൈവരിക്കണമെങ്കില്‍ അവരെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്ന മറുപടിയാണ് കൃഷ്ണദാസ് നല്‍കിയത്. എന്‍ഡിഎ സംഘം ബുധനാഴ്ച ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.   
 
ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ ബ്രാഞ്ച് തലംമുതല്‍ കായികക്ഷമതകൈവരിക്കണമെന്ന് കോടിയേരി പറഞ്ഞിരുന്നു‍. ആര്‍എസ്എസ് നടത്തുന്ന ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടങ്ങളെന്നും  പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. 
 
ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചാല്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് എറിഞ്ഞു തകര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. കേരളത്തില്‍ അരാജകത്വവും കലാപവുമുണ്ടാക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. ഈ നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രവാസികള്‍ക്കൊരു ദുഃഖവാര്‍ത്ത; യു എ ഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു

യുഎഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ...

news

നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണം; ദിലീപ് വീണ്ടും കോടതിയിലേക്ക്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ...

Widgets Magazine