ആര്‍എസ്എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്ന് കോടിയേരി; ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണം

പത്തനംതിട്ട| സജിത്ത്| Last Updated: തിങ്കള്‍, 1 ജനുവരി 2018 (10:02 IST)
ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്ന് കോടിയേരി പറഞ്ഞു‍. ആര്‍എസ്എസ് നടത്തുന്ന ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടങ്ങളെന്നും
പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചാല്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് എറിഞ്ഞു തകര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. കേരളത്തില്‍ അരാജകത്വവും കലാപവുമുണ്ടാക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. ഈ നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :