Sumeesh|
Last Modified ഞായര്‍, 19 ഓഗസ്റ്റ് 2018 (10:42 IST)
സംസ്ഥാനം വലിയ പ്രളയക്കെടുതി നേരിടുമ്പോൾ ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന പ്രചരണങ്ങൾ നടത്തുന്നത് ആരാണെങ്കിലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തമുണ്ടാകുമ്പോൾ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുക എന്നതാണ് രക്ഷാ പ്രവർത്തനങ്ങളുടെ ബാലപാഠം. ജനങ്ങളെ ആശങ്കയിലാക്കുന്ന പ്രചരണങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യദൌലഭ്യമുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങൾ വ്യാചമാണ്. സംസ്ഥാനത്തിനു വേണ്ടത്ര ഭക്ഷ്യ സാധനങ്ങൽ മൊത്ത വ്യാപാരികളുടെ പക്കലുണ്ട്. ഓണക്കാലത്തെ ആവശ്യത്തിനായി ഇത് നേരത്തെ തന്നെ ശേഖരിക്കപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കൾ റോഡ് മാർഗം, എത്തിക്കാനാവുന്നില്ല എന്ന പ്രശ്നമാണ് ഇപ്പോൾ നേരിടുന്നത് എന്നും വെള്ളമിറങ്ങിയാൽ ഈ പ്രശ്നവും പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.