കുട്ടനാട്ടിൽ ജലവിരപ്പ് ഉയരാൻ സാധ്യത; മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കുമെന്ന് തോമസ് ഐസക്

Sumeesh| Last Modified ശനി, 18 ഓഗസ്റ്റ് 2018 (19:35 IST)
കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. നിലവിൽ 40000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിൽ 15000 പേരോളം ബന്ധുക്കളുടെ വീട്ടിലും മരുൾലവർ ദുരിതാശ്വാസ ക്യാമ്പുകളിലുമാണ് ഉള്ളത്.

കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ 90 ശതമാനം ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറൻ സന്നദ്ധത അറിയിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി. ചേര്‍ത്തല എസ്‌എന്‍,സെന്റ് മൈക്കിള്‍സ്, എസ്‌എന്‍ ട്രസ്റ്റ്, കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ കെട്ടിടങ്ങള്‍ എന്നിവയാണ് ആലപ്പുഴ നഗരത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങൾ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :