മേയ് 1 മുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ല

തിരുവനന്തപുരം, വ്യാഴം, 8 മാര്‍ച്ച് 2018 (20:58 IST)

മുഖ്യമന്ത്രി, പിണറായി വിജയന്‍, നോക്കുകൂലി, സുഗതന്‍, പ്രവാസി, CM, Pinarayi Vijayan, Sugathan, Pravasi, AIYF

മേയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ല. നോക്കുകൂലി നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് ട്രേഡ് യൂണിയനുകളുടെ പിന്തുണയും ഉണ്ട്.
 
മുഖ്യമന്ത്രി പിണറായി വിജയനും തൊഴിലാളി സംഘടനാ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ സുപ്രധാനമായ തീരുമാനം. 
 
തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും ഇനിയുണ്ടാകില്ല. മേയ് ഒന്നുമുതല്‍ അതും നില്‍ക്കും. നോക്കുകൂലിയാണ് കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാകാന്‍ പ്രധാന കാരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദുഷ്‌പ്രവണത കേരളത്തില്‍ തുടരുന്നത് പൂര്‍ണമായും അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് - മുഖ്യമന്ത്രി വ്യക്തമാക്കി.
 
പുനലൂരില്‍ എ ഐ വൈ എഫിന്‍റെ കൊടിനാട്ടല്‍ മൂലം വര്‍ക്‍ഷോപ്പ് തുടങ്ങാനാകാതെ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ് തുടങ്ങിയ പ്രധാന തൊഴിലാളി സംഘടനകളുടെയെല്ലാം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജയരാജന്റെ ആരോപണം ശരിയായിരുന്നു? - കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായി സുധാകരൻ

തനിക്ക് ബിജെപിയിലേക്ക് ക്ഷണം ലഭിച്ചുവെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് കോൺഗ്രസ് നേതാവ് കെ ...

news

ഇന്ത്യയില്‍ ആണ്‍,പെണ്‍ വേര്‍തിരിവിന് ഒരു സ്ഥാനവുമില്ല: നരേന്ദ്രമോദി

ഇന്ത്യയില്‍ ആണ്‍, പെണ്‍ വേര്‍തിരിവിന് ഒരു സ്ഥാനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ...

news

എനിക്ക് അവാര്‍ഡ് ലഭിക്കാന്‍ യോഗമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍: കഴിഞ്ഞ വര്‍ഷം ഇന്ദ്രന്‍സ് പറഞ്ഞതാണിത്

‘അവാര്‍ഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മുതിര്‍ന്നവര്‍ പറയാറില്ലേ അതിനൊക്കെ ഒരു യോഗം ...

news

ഹാദിയ - ഷെഫീന്‍ വിവാഹത്തിന് സുപ്രീം‌കോടതി അംഗീകാരം; ഹൈക്കോടതി വിധി റദ്ദാക്കി, ഭര്‍ത്താവിനൊപ്പം പോകാമെന്ന് കോടതി

വിവാദമായ ഹാദിയകേസില്‍ ഹാദിയയ്ക്ക് അനുകൂലമായ വിധി. ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം ...

Widgets Magazine