ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം, ബുധന്‍, 7 മാര്‍ച്ച് 2018 (10:26 IST)

Widgets Magazine
Shuhaib murder , pinarayi vijayan , niyamasabha , Congress , Shuhaib , ഷുഹൈബ് , പിണറായി വിജയന്‍ , പൊലീസ് , സിബിഐ

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്പി ഷുഹൈബിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

ഷുഹൈബ് വധത്തില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരവും ശരിയായ ദിശയിലുമാണ് നീങ്ങുന്നത്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകും. പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തേട്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
സമാധാനയോഗത്തില്‍ അന്വേഷണം നടത്താമെന്ന് എകെ ബാലന്‍ പറഞ്ഞിട്ടില്ല.  ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒമ്പത് രാഷ്ട്രീയ കൊലപാതങ്ങളാണു നടന്നതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി, സിപിഎം, എസ്ഡിപി ഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അക്രമം തടയാന്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മഹാനായ ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ എന്ത് അധികാരമാണ് ബിജെപിക്കുള്ളത്? - ആഞ്ഞടിച്ച് മമ്ത

ത്രിപുരയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ വ്യാപകമായ രീതിയില്‍ അക്രമണം അഴിച്ച് ...

news

ഭൂമി ഇടപാടില്‍ ആലഞ്ചേരിക്കെതിരെ ഇന്ന് കേസ് രജിസ്‌റ്റര്‍ ചെയ്യും; കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ...

news

ത്രിപുരയില്‍ ആക്രമണത്തിനിരയായി കോണ്‍ഗ്രസും; ഓഫീസ് ബിജെപി പിടിച്ചെടുത്തു - പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക ആക്രമണം

ഇടതു കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം ...

news

പാര്‍ട്ടി തിരിച്ചടി നേരിടുമ്പോള്‍ നേതാവ് ഓടിയൊളിക്കുന്നു ?; മുത്തശ്ശിയെ കാണാന്‍ ഇറ്റലിക്ക് പറന്ന രാഹുല്‍ വീണ്ടും പറക്കാനൊരുങ്ങുന്നു

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയായ സാഹചര്യം നിലനില്‍ക്കെ ...

Widgets Magazine