സുധീറിന്റെ നിയമനം അറിഞ്ഞില്ല ; പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനം താന്‍ അറിയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍

സുധീറിന്റെ നിയമനം അറിഞ്ഞില്ല ;മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (11:00 IST)
ബന്ധുനിയമനവിവാദത്തില്‍ നിലപാടില്‍ ഉറച്ച് നിയമസഭയിലും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇവിടങ്ങളിലെ നിയമനങ്ങള്‍ തന്റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല. ഇതൊന്നും താന്‍ അറിയേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി നിയമനങ്ങള്‍ വകുപ്പുമന്ത്രി അറിഞ്ഞാല്‍ മതിയെന്നും പിണറായി വിശദീകരിച്ചു.

നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി.
ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും
പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളും അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്‍റെ ചില നടപടികളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. യു ഡി എഫ് സര്ക്കാ‍രിലെ പലരും കുറ്റക്കാരാണെന്ന് കോടതികള്‍ പറഞ്ഞിരുന്നു. മനഃസാക്ഷിക്ക് മുമ്പില്‍ അവര്‍ കുറ്റക്കാരല്ലെന്നാണ് അന്നത്തെ ഭരണപക്ഷത്തിലെ നേതാക്കള്‍ നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന്‍ അധികാരത്തില്‍ കടിച്ചു തൂങ്ങിയില്ലെന്നും പിണറായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :