സുധീര്‍ നമ്പ്യാരുടെ നിയമനം ചട്ടം പാലിച്ച്; മാധ്യമങ്ങള്‍ തന്നെ വേട്ടയാടി; പ്രതിപക്ഷം തന്റെ രക്തത്തിനു വേണ്ടി ദാഹിച്ചെന്നും ഇ പി ജയരാജന്‍

സുധീര്‍ നമ്പ്യാരുടെ നിയമനം ചട്ടം പാലിച്ച്: ഇ പി ജയരാജന്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (10:33 IST)
ചട്ടം പാലിച്ചാണ് സുധീര്‍ നമ്പ്യാരുടെ നിയമനം നടന്നതെന്ന് രാജിവെച്ച വ്യവസായമന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍. നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയാണ് ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷം തന്റെ രക്തത്തിനു വേണ്ടി ദാഹിച്ചു. താനെടുത്ത നടപടികള്‍ ചിലരെ അസ്വസ്ഥരാക്കിയെന്ന് ജയരാജന്‍ സഭയില്‍ പറഞ്ഞു. നിയമനവിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നില്‍ വ്യവസായം തകര്‍ക്കുന്ന മാഫിയകളാണ്. പൊതുമേഖല സ്ഥാപനങ്ങളില്‍ ധൂര്‍ത്തും അഴിമതിയും നിറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ 12 ദിവസം മാധ്യമങ്ങള്‍ തന്നെ വേട്ടയാടി. താന്‍ പോരാടിയത് രാജ്യത്തിന് വേണ്ടിയാണെന്നും ജയരാജന്‍ പറഞ്ഞു. സുധീര്‍ നമ്പ്യാരുടെ നിയമനം ചട്ടം പാലിച്ചാണ് നടന്നത്. നിയമനങ്ങളെല്ലാം റിയാബിന്റെ പാനലില്‍ നിന്നാണ് നടന്നത്. ചട്ടവിരുദ്ധമായി ആരെയും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :