പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ അക്രമമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ഡിസം‌ബര്‍ 2023 (16:33 IST)
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരായ അക്രമമല്ലെന്നും അത് മനുഷ്യത്വത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു ജനിച്ച ബത്ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. പുല്‍ക്കൂട് വേണ്ടിടത്ത് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളാണ്. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട ശരീരങ്ങളാണുള്ളത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ തെളിച്ചം ആ മണ്ണിലും മനസിലും എത്തിയിരുന്നെങ്കില്‍ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. ഗുരു സന്ദേശങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സംഭവങ്ങളാണിത്.

ഇന്ന് ലോകത്ത് പലയിടത്തും സംഭവിക്കുന്ന സംഘര്‍ഷങ്ങളില്‍ മിക്കതിനും അടിസ്ഥാനം രാഷ്ട്രീയമല്ല, മറിച്ച് വംശീയതയാണ്. വംശവിദ്വേഷത്തിന്റെ കലാപത്തീയാണ് പടര്‍ന്നു വ്യാപിക്കുന്നത്. ഈ വംശവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശത്തിലുണ്ട്.

മനുഷ്യത്വം പാടെ അസ്തമിച്ച ചരിത്ര ഘട്ടത്തില്‍ ഉയര്‍ന്നു വന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെയും ജീവിതത്തെയും ഗുരു മനുഷ്യത്വവത്ക്കരിച്ചു. ആ പ്രക്രിയയിലാണ് കേരളം മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി മാറിയത്. ഗുരുവിന്റെ ഇടപെടല്‍ സമൂഹത്തിലാകെ ചലനങ്ങളുണ്ടാക്കി. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹദ് സംഭവമായെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ...

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ഇപ്പോഴുള്ളത്: രാജിവ് ചന്ദ്രശേഖര്‍
2014ല്‍ ഇന്ത്യയില്‍ അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഉണ്ടായിരുന്നത്.

Gold Price Today: പിടിച്ചാൽ കിട്ടാത്ത പോക്ക്!, സ്വർണവില ...

Gold Price Today: പിടിച്ചാൽ കിട്ടാത്ത പോക്ക്!, സ്വർണവില 75,000 ലേക്ക്, ഒറ്റയടിക്ക് കൂടിയത് 2,200 രൂപ
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9290 രൂപയായി. ഉടന്‍ തന്നെ ഇത് 10,000 മാര്‍ക്ക് ...

മൃതദേഹങ്ങള്‍ രണ്ട് മുറികളില്‍, വസ്ത്രങ്ങളില്ല, കോടാലി ...

മൃതദേഹങ്ങള്‍ രണ്ട് മുറികളില്‍, വസ്ത്രങ്ങളില്ല, കോടാലി കണ്ടെത്തി; കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍
ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണം

China 10 G Network: നിങ്ങളവിടെ 5ജിയും നോക്കിയിരുന്നോ.. ...

China 10 G Network: നിങ്ങളവിടെ 5ജിയും നോക്കിയിരുന്നോ.. ഞങ്ങൾ 10ജിയിലെത്തി, ഞെട്ടിച്ച് ചൈന
China 10 G Network: ചൈന 10G നെറ്റ്‌വർക്ക് പരീക്ഷിച്ചു; ഇനി അതിവേഗ ഇന്റർനെറ്റ്

ശവകുടീരത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രം മതി, അലങ്കാരങ്ങള്‍ ...

ശവകുടീരത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രം മതി, അലങ്കാരങ്ങള്‍ ഒന്നും വേണ്ട; മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍
അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്‍മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ ...