തിരുവനന്തപുരത്ത് പെണ്‍ക്കുട്ടികളെ കടന്ന് പിടിച്ച പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് തടവ് ശിക്ഷ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ഡിസം‌ബര്‍ 2023 (16:27 IST)
തിരുവനന്തപുരം: പെണ്‍ക്കുട്ടികളെ പീഡിപ്പിച്ച
രണ്ട് പോക്‌സോ കേസുകളിലായി രണ്ട് പ്രതികളെ തിരുവ നന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചു. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ച കേസില്‍ പ്രതി ചിറ്റാഴ മുല്ലക്കരക്കോണം വീട്ടില്‍ രാജേഷ് രാജനെ (30) ഏഴ് വര്‍ഷം വെറും തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.2022 നവംബര്‍ 25 മൂന്ന് മണിക്ക് മുക്കോല മരുതൂര്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് പതിമൂന്ന് കാരിയായ കുട്ടി വീട്ടില്‍ തിരിച്ച് വരുന്ന വഴി പ്രതി ഒരു വീടിന് മുന്നില്‍ നിന്ന് ബഹളം വെക്കുകയായിരുന്നു.ഇത് കണ്ട് കുട്ടി പേടിച്ച് അതേ വീട്ടില്‍ കയറി ഒതുങ്ങി നിന്നു. പ്രതി പോയി കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് ആ വീട്ടിലുള്ളവര്‍ കുട്ടിയോട് പറഞ്ഞു.

പ്രതി പോയിക്കാണും എന്ന് കരുതി കുറച്ച് നേരം കഴിഞ്ഞ് കുട്ടി തിരിച്ച് പോകവെ ഒളിഞ്ഞ് നിന്ന പ്രതി
കുട്ടിയോട് അശ്ലീലച്ചുവയുള്ള വാക്കുകള്‍ പറഞ്ഞിട്ട് കടന്ന് പിടിച്ചു. കുട്ടി പ്രതിയെ തട്ടി മാറ്റിയിട്ട്
ഓടി
രക്ഷപെട്ടു.വീട്ടില്‍ എത്തി സംഭവം പറഞ്ഞതിനെ തുടര്‍ന്ന്
വീട്ടുകാര്‍
സ്ഥലത്തെത്തിയപ്പോള്‍ പ്രതി സ്ഥലത്തിലായിരുന്നു.പ്രതി ആദ്യം കണ്ട വീട്ടുകാരെ

അസഭ്യം വിളിച്ചപ്പോള്‍ താന്‍ ചിറ്റാഴയുള്ള രാജേഷ് ആണെന്നും തന്നെ നിങ്ങര്‍ക്ക് ഒന്നും ചെയ്യാനാകില്ലായെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഇങ്ങനെയാണ് പൊലീസിന്
പ്രതിയുടെ വിവരങ്ങള്‍
ലഭിച്ചത്.കുട്ടി
മണ്ണന്തല പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്നുള്ള അന്വെഷണത്തില്‍ ഇതേ പേരിലുള്ള പ്രതി ഒരു സ്ത്രീയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കിടക്കുകയാണെന്ന വിവരം പൊലീസിന് ലഭിച്ചു.ഇതേ ദിവസം വൈകിട്ട് തന്നെ സ്ത്രിയെ ഉപദ്രവിച്ച കേസില്‍ വട്ടപ്പാറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത്ത് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിയുകയായിരുന്നു. മണ്ണന്തല എസ്‌ഐ ആര്‍.എല്‍.രാഹുലാണ് കേസ് അന്വേഷിച്ചത്.

അയല്‍വാസിയായ പതിനാറ് കാരിയെ വീട്ടിനുള്ളില്‍ കയറി കടന്ന് പിടിച്ച കേസില്‍ കരകുളം വേങ്ങോട് സ്വദേശി അഷ്‌റഫ് (5ഠ) നെയാണ് മറ്റൊരു കേസില്‍ നാല് വര്‍ഷം വെറും തടവും പതിനയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.2021 ഏപ്രില്‍ പതിനൊന്ന് രാത്രി പത്ത് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടി ബാത്ത് റൂമില്‍ പോയിട്ട് തിരിച്ച് വരവെ വീട്ടിനുള്ളില്‍ പതിങ്ങിയിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചപ്പോള്‍ പ്രതി ഓടി.വീടിന് പുറത്തിറങ്ങിയിട്ട് ഇനിയും വരുമെന്ന് പറഞ്ഞിട്ടാണ് പ്രതി പോയത്.ഈ സംഭവത്തിന് മുമ്പ് പ്രതി കുട്ടിയെ
മുണ്ട് പൊക്കി കാണിച്ച സംഭവം ഉണ്ടായിട്ടുണ്ട്.സംഭവത്തിന് ശേഷം
മൊഴി മാറ്റി പറയണം എന്നാവശ്യപ്പെട്ട് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസ് എടുത്തിരുന്നു. നെടുമങ്ങാട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി എസ്.ശ്രീജിത്ത്, കെ.എസ്.ധന്യ, എന്‍.സുരേഷ് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

HCLന്റെ നിയന്ത്രണം ഇനി റോഷ്ണിക്ക്, ഇന്ത്യയിലെ അതിസമ്പന്ന ...

HCLന്റെ നിയന്ത്രണം ഇനി റോഷ്ണിക്ക്, ഇന്ത്യയിലെ അതിസമ്പന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനത്ത്
മാര്‍ച്ച് ആറിനാണ് ഓഹരി കൈമാറ്റം പ്രാബല്യത്തിലായത്. കുടുംബ സ്വത്തിന്റെ പിന്തുടര്‍ച്ചയുടെ ...

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ദളിത് വിദ്യാര്‍ത്ഥിയുടെ ...

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ദളിത് വിദ്യാര്‍ത്ഥിയുടെ വിരലുകള്‍ മുറിച്ചുമാറ്റി; സംഭവം തമിഴ്‌നാട്ടില്‍
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ഒരു ദളിത് ...

പാകിസ്ഥാനിൽ ബലൂച്ച് വിഘടനവാദികൾ ട്രെയിൻ തട്ടിയെടുത്തു, 450 ...

പാകിസ്ഥാനിൽ ബലൂച്ച് വിഘടനവാദികൾ ട്രെയിൻ തട്ടിയെടുത്തു, 450 പേരെ ബന്ദികളാക്കി
പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് വെച്ചാണ് ആയുധധാരികളായവര്‍ ...

സംസ്ഥാനത്ത് ചൂട് കനക്കുന്നു, 3 ജില്ലകളിലായി 3 പേർക്ക് ...

സംസ്ഥാനത്ത് ചൂട് കനക്കുന്നു, 3 ജില്ലകളിലായി 3 പേർക്ക് സൂര്യതപമേറ്റു
മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ മധ്യവയസ്‌കന്‍ സൂര്യാതപമേറ്റു. ഹുസൈന്‍ എന്ന 44കാരനാണ് ...

Heat Stroke: വേനൽക്കാലത്ത് കുട്ടികൾക്ക് സൂര്യാഘാതമുണ്ടായാൽ ...

Heat Stroke: വേനൽക്കാലത്ത് കുട്ടികൾക്ക് സൂര്യാഘാതമുണ്ടായാൽ എന്ത് ചെയ്യണം?
കടുത്ത വേനലിൽ കുട്ടികൾക്ക് സൂര്യാഘാതം സംഭവിച്ചാല്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ...