തിരുവനന്തപുരം|
Last Updated:
തിങ്കള്‍, 19 ജനുവരി 2015 (19:15 IST)
ബിജു രമേശിനെ വിളിച്ചത് മാണിയെ രക്ഷിക്കാനാണെന്നും
കെ എം മാണിയെ രക്ഷിക്കാന്‍ എന്തും ചെയ്യുമെന്നും പി സി ജോര്‍ജ്ജ്. ബിജു രമേശ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേത് തന്നെയെന്ന്
പി സി ജോര്‍ജ് സമ്മതിച്ചു.
ബിജു രമേശ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേത് തന്നെയെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി.സി ജോര്‍ജ് - See more at: //beta.mangalam.com/latest-news/274121#sthash.2NicNmqo.dpuf
ബിജുവിനെ അങ്ങോട്ട് വിളിച്ചിട്ടില്ലെന്നും ബിജു പറയുന്നത് പച്ചക്കള്ളമാണെന്നും ആദ്യം സംസാരിച്ചത് ഓര്‍ക്കുന്നില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. നേരത്തെ ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശുമായി പി സി ജോര്‍ജും ആര് ബാലകൃഷ്ണ പിള്ളയും സംസാരിച്ചതിന്റെ ശബ്ദരേഖ ബിജു രമേശ് പുറത്തുവിട്ടിരുന്നു.
ബാര്‍കോഴ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും എല്ലാം താടിക്ക് കൈയും കൊടുത്ത് മുഖ്യമന്ത്രി കേട്ടിരുന്നെന്നും ഫോണ്‍ സംഭാഷണത്തില്‍ ബാലകൃഷണപിള്ള പറഞ്ഞിരുന്നു. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുതെന്നും ഇക്കാര്യത്തില്‍ ബിജു സി ബി ഐ അന്വേഷണം ആവശ്യപ്പെടണമെന്നും ശബ്ദ രേഖയില്‍
പിള്ള ബിജുവിനോട് പറയുന്നുണ്ട്. ജോര്‍ജുമായുള്ള സംഭാഷണത്തില്‍ ബിജു രമേശിനോട് നേരില്‍ കാണണമെന്നും പരസ്യമായി താന്‍ മാണിക്കൊപ്പം ആയിരിക്കുമെന്നും ജോര്‍ജ് ബിജുവിനോട് പറയുന്നുണ്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.