ജോസ് കെ മാണി ബാര്‍ ഉടമകളെ സ്വാധീനിക്കാന്‍ ശ്രമിച്ചു: ബിജു രമേശ്

  ബാര്‍ കോഴ , കെ എം മാണി , ജോസ് കെ മാണി , ബിജു രമേശ്
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 18 ജനുവരി 2015 (13:15 IST)
പൂട്ടിയ ബാറുകൾ തുറക്കാൻ ധനമന്ത്രി കെഎം മാണിക്ക് കോഴ നൽകിട്ടില്ലെന്ന് പറയാന്‍ മാണിയുടെ മകൻ ജോസ് കെ മാണി എംപി ബാറുടമകളോട് ആവശ്യപ്പെട്ടതായി ബാർ ഹോട്ടൽസ് ഓണേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. മന്ത്രി പിജെ ജോസഫും ഇതേ കാര്യം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയെന്നും ബിജു ആരോപിച്ചു.

ബാറുകള്‍ തുറക്കാന്‍ പണവുമായി മാണിയുടെ പാലായിലെ വസതിയില്‍ ചെന്നെങ്കിലും കെഎം മാണി പണം വാങ്ങിയില്ലെന്ന് മൊഴി നല്‍കണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത്. കോട്ടയത്തെയും പൊന്‍കുന്നത്തെയും ബാര്‍ ഉടമകെളെ സ്വാധീനിക്കാനാണ് പിജെ ജോസഫ് ശ്രമിച്ചതെന്നും ബിജു രമേശ് വ്യക്തമാക്കി.
എന്നാല്‍ കെഎം മാണിയുടെ വസതിയില്‍ വച്ച് പണം കൈമാറിയതിന് തെളിവായി ശബ്ദരേഖയുണ്ട്. ഇത് തിങ്കളാഴ്ച് വിജിലന്‍സിന് കൈമാറുമെന്നും. ബാറുടമ അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഭാഷമാണ് ഇതിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കെഎം മാണിയുടെ കീഴിലുള്ള നിയമവകുപ്പ് മുഖേനെയാണ് അത്തരം ശ്രമം നടക്കുന്നത്. നേരായ രീതിയില്‍ കേസ് അന്വേഷിക്കുന്ന ഉദ്യേഗസ്ഥരെ സ്ഥലം മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് എഡിജിപി ജേക്കബ് തോമസിനെതിരെ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി.

മാണിക്ക് കോഴ നൽകിയ വിവരം അറിയിച്ചത് ഡിസംബർ 31ന് ചേർന്ന ബാറുടകളുടെ അസോസിയേഷൻ യോഗത്തിലാണെന്നും. യോഗത്തിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ഇത് തിങ്കളാഴ്ച വിജിലൻസിന് കൈമാറുമെന്നും ബിജു രമേശ്
പറഞ്ഞു.മദ്യത്തിന് പോലും മതത്തിന്റേയും ജാതിയുടേയും പരിവേഷം വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും. മദ്യ വിരുദ്ധ സമിതിയുടെ ഭാരവാഹിയായ ഫാ ടിജെ ആന്റണിയെ
ബാറുകള്‍ക്കെതിരായ സമരത്തിനായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതു ബാറുടമയാണെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :