ബാര്‍ കോഴ: നാലുമന്ത്രിമാര്‍ക്കു കൂടി പങ്കുണ്ടെന്ന് ബിജു രമേശ്

തിരുവനന്തപുരം| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (08:16 IST)
ബാര്‍കോഴ വിവാദത്തില്‍ വീണ്ടും വെളിപ്പെടുത്തലുകളുമായി ബിജു രമേശ്. ബാര്‍ കോഴക്കേസില്‍ നാലുമന്ത്രിമാര്‍ക്കു കൂടി പങ്കുണ്ടെന്നു ബിജു രമേശ്‌ പറഞ്ഞു. സര്‍ക്കാര്‍ മദ്യനയത്തില്‍
മാറ്റം വരുത്തിയാലും മാണിക്കെതിരായ മൊഴിയില്‍നിന്നു പിന്മാറില്ലെന്നും ബിജു രമേശ് വ്യക്തമാക്കി

ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ പണം ആവശ്യപ്പെട്ടതനുസരിച്ചാണു മന്ത്രിക്കു തുക നല്‍കിയത് ബിജു രമേശ് പറഞ്ഞു. അസോസിയേഷന്റെ മിനിട്‌സില്‍ ഉള്ള ഇക്കാര്യങ്ങള്‍ വിജിലന്‍സ്‌ അറിയിച്ചതിനാലാണ്‌ കെ.എം. മാണിക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്‌. കേസെടുത്തിരുന്നില്ലെങ്കില്‍ എല്ലാവരും കുടുങ്ങുമായിരുന്നെന്നും ബിജു രമേശ്‌ പറഞ്ഞു.


മൊഴി നല്‍കാനുള്ളവരെ കൈക്കൂലി നല്‍കിയവരും കേസില്‍ പ്രതിയാകുമെന്നു പറഞ്ഞു വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ ഭീഷണിപ്പെടുത്തുകയാണെന്നും വിജിലന്‍സ്‌ ഭീഷണിപ്പെടുത്തിയില്ലെങ്കില്‍ മറ്റുള്ളവരും മൊഴിനല്‍കുമെന്നും ബിജു രമേശ് പറഞ്ഞു. ഇതുകൂടാതെ ശബ്‌ദരേഖ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിനു നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :